Follow KVARTHA on Google news Follow Us!
ad

Seized | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണും ബീഡികളും പിടികൂടി

Mobile phone seized from Kannur Central Jail #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) ഒരിടവേളയ്ക്ക് ശേഷം സെന്‍ട്രല്‍ ജയിലിനകത്തെ മതിലിനോട് ചേര്‍ന്ന ഭാഗത്ത് നിന്ന് മൊബൈല്‍ ഫോണും ബീഡികളും കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് ജയില്‍ വളപ്പിലെ കരിയിലക്കൂട്ടത്തിന്നടുത്ത് നിന്നും ഇത് കിട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വരും ദിവസങ്ങളിലും ജയിലില്‍ പരിശോധന ശക്തമാക്കാന്‍ ജയില്‍ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളില്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ വഴി പുറത്തേക്ക് വിളിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുറിച്ചാണ് ഏറ്റവും ഒടുവില്‍ ഇത്തരമൊരു ആരോപണമുയര്‍ന്നത്.

Kannur, News, Kerala, Jail, Central Jail, Seized, Mobile Phone, Mobile phone seized from Kannur Central Jail.

Keywords: Kannur, News, Kerala, Jail, Central Jail, Seized, Mobile Phone, Mobile phone seized from Kannur Central Jail.

Post a Comment