തൃശൂര്‍: (www.kvartha.com) പാലക്കാട് നിന്ന് കാണാതായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് അനസ് വീടുവിട്ട് പോയതായി ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് അനസ്. സംഭവത്തില്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Thrissur, News, Kerala, Missing, Boy, Found Dead, Missing 17 year old boy found dead.