Follow KVARTHA on Google news Follow Us!
ad

Fire | ഇരുനിലക്കെട്ടിടത്തിന് തീപ്പിടിച്ച് ആണ്‍കുട്ടിക്ക് ദാരുണാന്ത്യം; 7 പേര്‍ക്ക് പരുക്ക്

Minor dead, 7 injured in fire due to short-circuit at Shimla house #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഷിംല: (www.kvartha.com) ഇരുനിലക്കെട്ടിടത്തിന് തീപ്പിടിച്ച് ആണ്‍കുട്ടി മരിച്ചു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റതായും രിപോര്‍ടുകള്‍ പറയുന്നു. ജില്ലയിലെ രോഹ്‌റു സബ്ഡിവിഷനിലെ സോഹന്‍ലാല്‍ എന്നയാളുടെ ഇരുനിലക്കെട്ടിടത്തിനാണ് തീ പിടുത്തമുണ്ടായത്. 

അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ആണ്‍കുട്ടി മരിച്ചത്. പരുക്കേറ്റ ഏഴുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട് സര്‍ക്യൂട് മൂലമാണ് വീടിന് തീപ്പിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് വ്യക്തമാക്കി.

News, Kerala, Injured, hospital, Fire, Death, Minor dead, 7 injured in fire due to short-circuit at Shimla house.

Keywords: News, Kerala, Injured, hospital, Fire, Death, Minor dead, 7 injured in fire due to short-circuit at Shimla house.

Post a Comment