Follow KVARTHA on Google news Follow Us!
ad

Meta announces | ട്വിറ്ററിന്റെ വഴിയേ ഫേസ്ബുക്കും; 'ബ്ലൂ ടിക്ക്' ലഭിക്കാൻ ഇനി ഇത്രയും തുക നൽകേണ്ടിവരും

Meta announces paid blue verification tick on Facebook #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ വഴിയേ ഫേസ്ബുക്കും. ഈ ആഴ്ച മെറ്റാ വെരിഫൈഡ് ലോഞ്ച് ചെയ്യുന്നതായി കമ്പനി അറിയിച്ചു. ഗവൺമെന്റ് ഐഡി പ്രൂഫ് ഉപയോഗിച്ച് അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാനും ബ്ലൂ ടിക്ക് നേടാനും വേണ്ടി ആരംഭിച്ച സബ്‌സ്‌ക്രിപ്‌ഷൻ സേവനമാണിത്. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗാണ് കമ്പനിയുടെ സേവനം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതോടെ വൈകാതെ തന്നെ ബ്ലൂ ടിക്ക് സേവനത്തിനായി ഉപഭോക്താക്കൾ ഫേസ്‍ബുക്കിന് പണം നൽകേണ്ടിവരും.

Washington, News, World, Technology, Business, Facebook, Twitter, Meta announces paid blue verification tick on Facebook

ബ്ലൂ ടിക്കിന് എത്ര പണം നൽകണം?

വെബ് അധിഷ്ഠിത ബ്ലൂ ടിക്കിനായി ഒരു ഉപയോക്താവ് പ്രതിമാസം 11.99 ഡോളർ (992.36 രൂപ) നൽകണം. കൂടാതെ ഐഒഎസിൽ ഇത് പ്രതിമാസം 14.99 ഡോളറാണ് (1240.65 രൂപ). മെറ്റയുടെ പുതിയ ഫീച്ചർ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഈയാഴ്ച ആരംഭിക്കുമെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു. ഇതിന് പുറമെ മറ്റ് രാജ്യങ്ങളിലും ഈ സേവനം ഉടൻ ആരംഭിക്കും. ഇന്ത്യയിൽ ഈ സേവനം എപ്പോൾ ആരംഭിക്കും, പഴയ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ഈ സേവനത്തിന് കീഴിൽ വരുമോ ഇല്ലയോ എന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ട്വിറ്ററിനേക്കാൾ വില കൂടുതൽ 

ട്വിറ്റർ സ്വന്തമാക്കിയ ശേഷം, കമ്പനിയിലെ പരിഷ്‌കരണ നടപടിയായി ഇലോൺ മസ്‌ക് വെരിഫൈഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനം കൊണ്ടുവന്നിരുന്നു. വ്യത്യസ്‌ത രാജ്യങ്ങളിൽ ബ്ലൂ ബാഡ്‌ജിനായി ട്വിറ്റർ വ്യത്യസ്‌ത ഫീസുകൾ ഈടാക്കുന്നു. ഇന്ത്യയിൽ സാധാരണയായി 900 രൂപ മുടക്കിയാൽ ട്വിറ്ററിന്റെ ബ്ലൂ ടിക്ക് ലഭിക്കും. അതേസമയം, സുക്കർബർഗ് പ്രഖ്യാപിച്ച നിരക്കുകൾ 900 രൂപയിൽ കൂടുതലാണ്.

Keywords: Washington, News, World, Technology, Business, Facebook, Twitter, Meta announces paid blue verification tick on Facebook.

Post a Comment