Follow KVARTHA on Google news Follow Us!
ad

Accident | ബൈക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് സംഗീത അധ്യാപകന് ദാരുണാന്ത്യം; അപകടം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവെ

Mavelikkara: Music teacher died in bike accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മാവേലിക്കര: (www.kvartha.com) ബെക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് സംഗീത അധ്യാപകന് ദാരുണാന്ത്യം. കറ്റാനം വെട്ടിക്കോട് അമൃതവര്‍ഷിണിയില്‍ കെ ഓമനക്കുട്ടന്‍ (64) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് പരുക്കേറ്റു. ഞായര്‍ വൈകിട്ട് മൂന്നരക്ക് പന്തളം-മാവേലിക്കര റോഡില്‍ മുടിയൂര്‍ക്കോണം ചെറുമല കവലയ്ക്ക് സമീപമാണ് അപകടം.

ആറന്മുളയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങവെയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാംസ്‌കാരിക പ്രവര്‍ത്തകനാണ്. കായംകുളം പുതുപ്പള്ളി പ്രയാര്‍ കെഎന്‍എം ഗവ. യുപി സ്‌കൂളില്‍ നിന്നും വിരമിച്ചശേഷം സംഗീത ക്ലാസുകള്‍ നടത്തിവരികയായിരുന്നു ഓമനക്കുട്ടന്‍.

News, Kerala, Accident, Death, Teacher, bike, Mavelikkara: Music teacher died in bike accident.

ഭാര്യ: വിജയമ്മ. മക്കള്‍: നീലാംബരി (ഫിസിയോ തെറാപിസ്റ്റ്, ഇടപ്പോണ്‍ ജോസ്‌കോ ഹോസ്പിറ്റല്‍), നിധിന്‍ ലാല്‍.

Keywords: News, Kerala, Accident, Death, Teacher, bike, Mavelikkara: Music teacher died in bike accident.

Post a Comment