Follow KVARTHA on Google news Follow Us!
ad

Maoists | കണ്ണൂരിലെ കോളനിയിൽ 4 അംഗ മാവോയിസ്റ്റ് സംഘമെത്തിയതായി പൊലീസിന് വിവരം; തിരച്ചിൽ തുടങ്ങി

Maoists sighted at colony in Kannur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) കൊട്ടിയൂർ പഞ്ചായതിലെ കൂനംപള്ള കോളനിയിൽ മാവോവാദികളിറങ്ങിയതായി പൊലീസിന് വിവരം. കൂനം ദിനേശൻ എന്നയാളുടെ വീട്ടിലാണ് രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. 

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. വീട്ടിൽ നിന്നും ഫോണുകൾ ചാർജ് ചെയ്യുകയും അരി വാങ്ങിയ ശേഷം രണ്ട് മണിക്കൂറിലേറെ ചിലവിട്ട ശേഷമാണ് സംഘം തിരിച്ചു പോയതെന്നും ദിനേശൻ പറഞ്ഞു. മാവോയിസ്റ്റുകള കണ്ടെത്താനായി തണ്ടർബോൾട്ടും പൊലീസും സംയുക്ത പരിശോധന തുടങ്ങിയിട്ടുണ്ട്.

Kannur, News, Kerala, Police, Maoists, Maoist, Maoists sighted at colony in Kannur.

Keywords: Kannur, News, Kerala, Police, Maoists, Maoist, Maoists sighted at colony in Kannur.

Post a Comment