Follow KVARTHA on Google news Follow Us!
ad

Arrested | കൃഷിയിടത്തില്‍ മധ്യവയസ്‌കന്‍ ഷോകേറ്റ് മരിച്ച സംഭവം; വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ അറസ്റ്റില്‍

Man found dead at farm; One arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വയനാട്: (www.kvartha.com) പയ്യമ്പള്ളിയില്‍ കൃഷിയിടത്തില്‍ മധ്യവയസ്‌കന്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൃഷിയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ ജോബിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ചെറൂര്‍ ആദിവാസി കോളനിയിലെ കുളിയനെയാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈദ്യുതാഘാതമേറ്റതാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ടത്തില്‍ കണ്ടെത്തി. മന:പൂര്‍വമല്ലാത്ത നരഹത്യക്കും, എസ് സി/എസ് ടി നിയമ പ്രകാരവുമാണ് ജോബിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Wayanad, News, Kerala, Arrest, Arrested, Police, Case, Man found dead at farm; One arrested.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് പ്രതി അറസ്റ്റിലാകുന്നത്. കൃഷിയിടത്തില്‍ രാത്രി വൈദ്യുത വേലി വെക്കുന്ന കാര്യം അറിയിച്ചിരുന്നെങ്കില്‍ കുളിയന്‍ മരിക്കില്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Keywords: Wayanad, News, Kerala, Arrest, Arrested, Police, Case, Man found dead at farm; One arrested.

Post a Comment