ഹൈദരാബാദ്: (www.kvartha.com) ജിമില്‍ (Gym) വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഗാന്‍സി ബസാര്‍ സ്വദേശി വിശാല്‍ (24) ആണ് മരിച്ചത്. തെലങ്കാനയിലെ സെകന്തരാബാദില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു മരണം.
പുഷ്അപ് എടുത്ത ശേഷം അടുത്ത വ്യായാമം തുടങ്ങുമ്പോഴായിരുന്നു മരണം. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. കോണ്‍സ്റ്റബിളായ വിശാലിന്, ആസിഫ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പോസ്റ്റിങ് ലഭിച്ചിരിക്കുകയായിരുന്നു.
Keywords: Hyderabad, News, Kerala, Death, Police, Man collapses while working out at gym.