Follow KVARTHA on Google news Follow Us!
ad

Fraud | ഫാസ്‌ടാഗ് പുതുക്കുന്നതിനിടെ തട്ടിപ്പ്; നഷ്ടമായത് 99,997 രൂപ!

Man cheated of Rs 99,997 while renewing FASTAG #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kvartha.com) ഫാസ്‌ടാഗ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 99,997 രൂപ തട്ടിയെടുത്തതായി പരാതി. കർണാടക ഉഡുപ്പിയിലെ ഫ്രാൻസിസ് പയസ് ഫുർട്ടാഡോ എന്നയാൾക്കാണ് പണം നഷ്ടമായത്. ജനുവരി 29ന് ഗൂഗിളിൽ  ഫാസ്‌ടാഗ് ആപ്ലിക്കേഷനായി തിരയുകയും പേടിഎം സഹായത്തിനുള്ള നമ്പർ എന്ന് കണ്ട +918249255475 എന്ന നമ്പറിൽ വിളിക്കുകയും ചെയ്തതായി ഇയാൾ പറയുന്നു.

'മറുവശത്തുള്ള വ്യക്തി താൻ പേടിഎം ഫാസ്‌റ്റാഗ് വെബ്‌സൈറ്റിന്റെ ഉദ്യോഗസ്ഥനാണെന്ന് ഫ്രാൻസിസിനെ വിശ്വസിപ്പിക്കുകയും സഹായം ഉറപ്പ് നൽകുകയും ചെയ്തു. ഫ്രാൻസിസിന് ലഭിച്ച ഒടിപി നേടിയ തട്ടിപ്പുകാരൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ എസ്ബി അക്കൗണ്ടിൽ നിന്ന് 49,000, 19,999, 19,998, 9,999, 1000 രൂപ എന്നിങ്ങനെ ട്രാൻസ്ഫർ ചെയ്തു', പൊലീസ് പറഞ്ഞു.

Mangalore, News, National, Fraud, Complaint, Crime, Police, Man cheated of Rs 99,997 while renewing FASTAG.

പരാതിയുടെ അടിസ്ഥാനത്തിൽ ഉഡുപ്പി പൊലീസ്  ഐപിസി 66 സി, 66 (ഡി) ഐടി ആക്‌ട് പ്രകാരം  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: Mangalore, News, National, Fraud, Complaint, Crime, Police, Man cheated of Rs 99,997 while renewing FASTAG.

Post a Comment