Follow KVARTHA on Google news Follow Us!
ad

Arrested | 15 കുപ്പി ഗോവന്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍; 'ലക്ഷ്യം വിവാഹ വീടുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുക'

Man arrested with drugs #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തുറവൂര്‍: (www.kvartha.com) 15 കുപ്പി ഗോവന്‍ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. റാഫേല്‍ ജോണാണ് (23) കുത്തിയതോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ പിടിയിലായത്. 11.25 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എരമല്ലൂര്‍, എഴുപുന്ന ഭാഗങ്ങളിലെ വിവാഹ വീടുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുമേഖ്, പ്രിവന്റീവ് ഓഫിസര്‍മാരായ ഗിരീഷ്, ഓംകാര്‍ നാഥ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

News, Kerala, Arrest, Crime, Seized, Drugs, Man arrested with drugs.

Keywords: News, Kerala, Arrest, Crime, Seized, Drugs, Man arrested with drugs.

Post a Comment