തിരുവല്ല: (www.kvartha.com) വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കവിയൂര്‍ പഞ്ചായത് പരിധിയില്‍പെട്ട അഭിലാഷ് അനിലാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നാര്‍കോടിക് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് പരിശോധന നടത്തിയത്.
എക്‌സൈസ് ഉദ്യോഗസ്ഥരായ എ പി ബിജു, ബിനു വര്‍ഗീസ്, പ്രേം ശ്രീധര്‍, വി രാജേഷ്, പ്രേം ആനന്ദ്, എല്‍ അബ്ദുല്‍ സലാം, ശമീന ശാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.
Keywords: News, Kerala, Police, Crime, Arrest, Arrested, Man arrested with cannabis plants.