മലപ്പുറം: (www.kvartha.com) എടക്കരയില്‍ യുവാവിനെ കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ലി സ്വദേശി വിപിന്‍ ആണ് മരിച്ചത്. വിപിന്റെ സഹോദരിയുടെ നിര്‍മാണത്തിലിരുന്ന വീടിന്റെ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിപിന് ബാധ്യതകളൊന്നും ഇല്ലായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഫൊറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എടക്കര പൊലീസും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിപിന്‍ അവിവാഹിതനാണ്.
Keywords: Malappuram, News, Kerala, Found Dead, Death, Police, Malappuram: Man found dead.