മലപ്പുറം: (www.kvartha.com) എടവണ്ണയില്‍ വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഇര്‍ശാദ് (25) എന്നയാളെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. സൂപര്‍മാര്‍കറ്റ് ജീവനക്കാരനാണ് പ്രതി.
പൊലീസ് പറയുന്നത്: വീട്ടുടമ ക്വാര്‍ടേഴ്‌സിലേക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ഇത് നല്‍കാന്‍ ഉടമയില്ലാത്ത സമയത്തെത്തിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറി വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Malappuram, News, Kerala, Arrest, Arrested, Crime, Police, Crime, Molestation, Malappuram: Man arrested in molestation case.