മലപ്പുറം: (www.kvartha.com) കാളികാവില്‍ തേനീച്ച ആക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ക്ക് പരുക്ക്. ഇട്ടേപ്പാടന്‍ ആദില്‍ (13), പുറ്റമണ്ണ പരുത്തിക്കുന്നന്‍ നൗശാദിന്റെ മക്കളായ മുഹമ്മദ് നഹാന്‍ (ആറ്), മുഹമ്മദ് നിഹാല്‍ (12) എന്നീ വിദ്യാര്‍ഥിക്കും ആദിലിന്റെ മാതാപിതാക്കളായ മൊയ്തീന്‍, ആസ്യ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
പുറ്റമണ്ണ നമസ്‌കാര പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ കാളികാവിലെ ആശുപത്രിയിലും മറ്റ് മൂന്നുപേരെ വണ്ടൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം കുറച്ച് ദിവസം മുമ്പ് അരിമണല്‍ പാലത്തിനടുത്ത് അഞ്ചുപേര്‍ക്കും കേരളയില്‍ നാലുപേര്‍ക്കും തേനീച്ച ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
Keywords: Malappuram, News, Kerala, attack, Students, Injured, hospital, Malappuram: 5 injured in bee attack.