Follow KVARTHA on Google news Follow Us!
ad

Shot Dead | അമേരികയില്‍ കത്തോലിക്കാ ബിഷപ് വെടിയേറ്റ് മരിച്ചു

ലോസ് ആഞ്ചലസ്: (www.kvartha.com) അമേരികയില്‍ കത്തോലിക്കാ ബിഷപ് വെടിയേറ്റ് മരിച്ചു. കാലിഫോര്‍ണിയയുടെ പ്രാന്ത പ്രദേശത്ത് വച്ച് രാത്രി ഒരു മണിയോടെയാണ് ബിഷപ് ഡേവിഡ് ഒ കോണി(69)ന് വെടിയേറ്റതെന്നാണ് റിപോര്‍ട്. പാവപ്പെട്ടവര്‍ക്കും അഭയാര്‍ഥികള്‍ക്കുമിടയിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

ദീര്‍ഘകാലമായി സഭയിലെ സമാധാന ശ്രമങ്ങളുടെ പേരില്‍ ശ്രദ്ധേയനാണ് അദ്ദേഹമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ദുരൂഹ മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ കൊലയാളിയെ കുറിച്ചുള്ള ഒരു സൂചനയും ഇതുവരെ ലഭ്യമായിട്ടില്ല. 2015ാണ് ബിഷപ് പദവിയിലേക്ക് ഡേവിഡ് ഒ കോണലിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്. അവിചാരിതമായാണ് ബിഷപിന്റെ മരണമെന്ന് ലോസ് ആഞ്ചലസ് ആര്‍ച്ച് ബിഷപ് ജോസ് എച് ഗോമസ് ശനിയാഴ്ച വ്യക്തമാക്കി.

News, World, America, shot dead, Death, Los Angeles bishop shot dead in Hacienda Heights.

Keywords: News, World, America, shot dead, Death, Los Angeles bishop shot dead in Hacienda Heights.

Post a Comment