കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ വിദ്യാഭ്യാസ മേഘലയില്‍ കഴിഞ്ഞ ആറുമാസമായി നിയമന നിരോധനമാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു. കേരള പ്രദേശ് സ്‌കൂള്‍ ടീചേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആരുടേയും ഔദാര്യമല്ല, അവരുടെ അവകാശമാണ്. എന്നാല്‍ അവര്‍ക്ക് അതെങ്ങിനെ കൊടുക്കണമെന്നറിയാത്ത ഒരുമന്ത്രിയാണ് വകുപ്പ് ഭരിക്കുന്നതെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.
സമസ്ത മേഖലകളിലും പിന്നാമ്പുറം നിയമനം നടത്തുകയാണ്. സ്വജനപക്ഷപാതപരമായാണ് ഇവിടെ നിയമനം നടക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് യു കെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രടയറി ഇ കെ ജയപ്രകാശ്, സംസ്ഥാന ജനറല്‍ സെക്രടറി പി കെ അരവിന്ദന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ രമേശന്‍, യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി ഡോ. പി സരിന്‍, വി മണികണ്ഠന്‍, പി വി ജ്യോതി, ആര്‍ കെ സദാനന്ദന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ, രാധാകൃഷ്ണന്‍ മാണിക്കോത്ത്, സി എം പ്രസീത, എം കെ അരുണ, വി വി പ്രകാശന്‍, പി പി ഹരിലാല്‍, ജില്ലാ ട്രഷറര്‍ വി എ ജലീല്‍,ഡിസിസി ജനറല്‍ സെക്രടറി കെ സി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kannur, News, Kerala, Inauguration, KPSTA District Conference started at Kannur Navaneetham Auditorium.