Accident | നിയന്ത്രണംവിട്ട കാറിടിച്ചു; റോഡരികില്‍ നില്‍ക്കുകയായിരുന്ന അധ്യാപകന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന അധ്യാപകന് ദാരുണാന്ത്യം. പതിമംഗലം അവ്വാ തോട്ടത്തില്‍ രാജു (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കുന്ദമംഗലം പതിമംഗലത്താണ് അപകടം നടന്നത്.
റോഡരികില്‍ നില്‍ക്കുകയായിരുന്ന രാജുവിന്റെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കേറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാകും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജുവിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂളിലെ അധ്യാപകനാണ് രാജു.

Keywords: Kozhikode, News, Kerala, Teacher, Accident, death, Kozhikode: Teacher died in road accident