കോഴിക്കോട്: (www.kvartha.com) വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി നിധിന്‍ ശര്‍മ (22) ആണ് മരിച്ചത്. കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥിയാണ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു.
ജീവിക്കാന്‍ താത്പര്യമില്ലെന്ന് നിധിന്‍ ശര്‍മ സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജിലേക്ക് മാറ്റി.
Keywords: Kozhikode, News, Kerala, Found Dead, Death, Student, Police, Kozhikode: Student found dead.