കോഴിക്കോട്: (www.kvartha.com) താമരശ്ശേരി കൂടത്തായി മുടൂരില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം അരിക്കോട് സ്വദേശി കെ വി നിവേദ് (21) ആണ് മരിച്ചത്. സ്‌കൂടറിലിടിച്ച് ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു ബൈക് യാത്രക്കാരനായ നിവേദ് എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
അതേസമയം, കാലടിയില്‍ കാറും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നീലീശ്വരം കമ്പിനിപ്പടി ചേലാട്ട് വീട്ടില്‍ അമിത്ത് (21) ആണ് മരിച്ചത്. ബൈകിന് പിറകിലിരുന്ന സുഹൃത്തിനെ പരുക്കുകളോടെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ കാലടി മലയാറ്റൂര്‍ റോഡില്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വാഹനപകടം.
Keywords: Kozhikode, News, Kerala, Death, Accident, Kozhikode: Man died in road accident.