Arrested | കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; 52കാരന്‍ അറസ്റ്റില്‍
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) നാദാപുരം തൂണേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ 52കാരന്‍ അറസ്റ്റില്‍. തൂണേരി പഞ്ചായത് പരിധിയില്‍പെട്ട ഇസ്മാഈലി(52)നെ ആണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യമറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇസ്മാഈല്‍ വിദേശത്തേക്ക് കടന്നുകളഞ്ഞു. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതോടെ ഇയാള്‍ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kozhikode, News, Kerala, Case, Arrested, Crime, Police, Molestation, Kozhikode: Man arrested in molestation case.