കോഴിക്കോട്: (www.kvartha.com) നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശേരി കരുമലയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അതേസമയം കൈയ്ക്ക് പരുക്കേറ്റ പൂനൂര്‍ സ്വദേശിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ബൈകില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Kozhikode, News, Kerala, Accident, Car, Kozhikode: Car went out of control and overturned.