കോഴിക്കോട്: (www.kvartha.com) കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ ബൈകുകളും സ്‌കൂടറുകളും തകര്‍ന്നു. അപകടത്തില്‍ കാര്‍ ഓടിച്ചയാള്‍ക്ക് നിസാര പരുക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയോടെ കോഴിക്കോട്- മാവൂര്‍ റോഡില്‍ പെരുവയല്‍ അങ്ങാടിയില്‍ ഈര്‍ച്ചമില്ലിന് സമീപത്താണ് അപകടം നടന്നത്.
ഇവിടെയുള്ള ഇരുചക്രവാഹന വര്‍ക്‌ഷോപിന് മുന്നില്‍ നന്നാക്കാനായി നിര്‍ത്തിയിട്ട രണ്ട് സ്‌കൂടറുകളും രണ്ട് ബൈകുകളുമാണ് തകര്‍ന്നത്. തുടര്‍ന്ന് സമീപത്തെ ഓവുചാലില്‍ കൂപ്പുകുത്തിയാണ് കാര്‍ നിന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഒരു സ്‌കൂടര്‍ ദൂരേക്ക് തെറിച്ചുപോയി. തൊട്ടുമുമ്പ് വരെ ഇവിടെ ആളുകള്‍ ഉണ്ടായിരുന്നു. ഇവര്‍ മാറിയ ഉടനെയാണ് അപകടമുണ്ടായത്.
Keywords: Kozhikode, News, Kerala, Accident, Car, Injured, Kozhikode: Car accident in Mavoor road.