Follow KVARTHA on Google news Follow Us!
ad

Died | 'ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ടു'; പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം സ്വദേശി മരിച്ചു

Kozhikode: Assam native died in train accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അസം സ്വദേശി മരിച്ചു. ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസല്‍ സംഭവം. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികനാണ് ഇയാളെ തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു.

അസം സ്വദേശിയായ മുഫാദൂര്‍ ഇസ്ലാം എന്നയാള്‍ ട്രെയിന്‍ വടകര മുക്കാളിയില്‍ എത്തിയപ്പോഴാണ് ട്രെയിനിലൊപ്പമുണ്ടായിരുന്നയാളെ പുറത്തേക്ക് തള്ളിയിട്ടത്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ സംഭവത്തിന് ദൃക്‌സാക്ഷിയായ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയാണ് ആര്‍പിഎഫിന് കൈമാറിയതെന്നും പൊലീസ് പറഞ്ഞു.

File Photo:

Kozhikode, News, Kerala, Treatment, Death, Injured, Train, Kozhikode: Assam native died in train accident.

Keywords: Kozhikode, News, Kerala, Treatment, Death, Injured, Train, Kozhikode: Assam native died in train accident.

Post a Comment