കോട്ടയം: (www.kvartha.com) വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് മരിച്ചത്. 2014 ല്‍ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് വ്യാഴാഴ്ച രാവിലെ കാര്‍ത്തികേയന്റെ വീടും സ്ഥലവും അളന്നിരുന്നു.
ബാങ്ക് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെയാണ് കാര്‍ത്തികേയനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബാങ്ക് സമ്മര്‍ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അതേസമയം മരണ കാരണം പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Kottayam, News, Kerala, Found Dead, Police, Bank, Family, Kottayam: Mam found dead.