Follow KVARTHA on Google news Follow Us!
ad

Miraculous Escape | ഹെല്‍മറ്റ് ധരിക്കണം? കൃഷിഭവന്‍ ഓഫിസിന്റെ സീലിങ് അടര്‍ന്നുവീണ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

Kottakkal: Ceiling of the Krishi Bhavan office fell off #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടക്കല്‍: (www.kvartha.com) നഗരസഭയുടെ അധീനതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്‍ ഓഫിസിന്റെ സീലിങ് അടര്‍ന്നുവീണ് അപകടം. വെള്ളിയാഴ്ച ഉച്ചക്ക് 1.45 മണിയോടെയാണ് സംഭവം. കൃഷിഭവനും ഇകോ ഷോപും പ്രവര്‍ത്തിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടത്തിലെ ഭാഗം അടര്‍ന്നുവീഴുകയായിരുന്നു. വന്‍ ദുരന്തം തലനാരിഴക്കാണ് ഒഴിവായത്. 
 
ഉച്ചഭക്ഷണ സമയമായതിനാല്‍ ദുരന്തം ഒഴിവായി. ബസ് സ്റ്റാന്‍ഡ് നവീകരണഭാഗമായി പഴയ ഓഫീസ് കെട്ടിടം നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ പഴയ ഓഡിറ്റോറിയത്തിലാണ് ഓഫീസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. 

News, Kerala, News, Accident, Kottakkal: Ceiling of the Krishi Bhavan office fell off.

പുതിയ കെട്ടിടം നിര്‍മിക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഫയല്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. മഴ പെയ്താല്‍ ചോരുന്നതും പതിവാണ്. ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. 

Keywords: News, Kerala, News, Accident, Kottakkal: Ceiling of the Krishi Bhavan office fell off.

Post a Comment