Follow KVARTHA on Google news Follow Us!
ad

Died | 'ആശുപത്രിയിലുള്ള ഭാര്യയ്ക്ക് ഭക്ഷണം വാങ്ങാന്‍ പോയപ്പോള്‍ പൊള്ളലേറ്റു'; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kothamangalam: Man died after injury in fire #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോതമംഗലം: (www.kvartha.com) പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിക്കുഴി ഇരമല്ലൂര്‍ പള്ളിപ്പടിയില്‍ താമസിക്കുന്ന ഇടപ്പാറ കൊച്ചുമുഹമ്മദ് മകന്‍ ഇസ്മാഈല്‍ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കോതമംഗലം നഗരമധ്യത്തിലെ ഹോടെലില്‍ ഗ്യാസ് ചോര്‍ന്നുണ്ടായ തീപ്പിടിത്തത്തിലാണ് ഇസ്മാഈലിന് പൊള്ളലേറ്റതെന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ സുബൈദയ്ക്ക് ഭക്ഷണം വാങ്ങി നല്‍കാനായി ഹോടെലില്‍ എത്തിയ സമയത്താണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.

Kerala, Kothamangalam, News, Death, Treatment, Kothamangalam: Man died after injury in fire.

പരുക്കേറ്റ് താലൂക് ആശുപത്രിയിലേക്ക് ഓടിക്കയറിയ ഇസ്മാഈലിനെ പ്രാഥമിക ശുശ്രൂശകള്‍ക്ക് ശേഷം കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. മക്കള്‍: അഫ്‌സല്‍, അബ്ദു.

Keywords: Kerala, Kothamangalam, News, Death, Treatment, Kothamangalam: Man died after injury in fire.

Post a Comment