Follow KVARTHA on Google news Follow Us!
ad

Found Dead | കൊല്ലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം

Kollam: Woman found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com) കടയ്ക്കലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീല(51)യെയാണ് റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാന്‍ ഷീലയുള്‍പെടെയുള്ള ബന്ധുക്കള്‍ ഒത്തുകൂടിയിരുന്നുവെന്നും അവിടെ വച്ച് ബന്ധു ഷീലയെ മര്‍ദിച്ചിരുന്നുവെന്നും കുടുബം പറയുന്നു.

ഇതോടെ വീട്ടമ്മ മനോവിഷമത്തിലായിരുന്നു. ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ഷീലയുടെ അമ്മ ആരോപിക്കുന്നു. മകളെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നും ഷീലയുടെ കുടുംബം നിലപാടെടുത്തു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയെത്തി നടത്തിയ ചര്‍ചക്കൊടുവിലാണ് കുടുംബം വഴങ്ങിയത്.

Kollam, News, Kerala, Found Dead, Death, Kollam: Woman found dead.

Keywords: Kollam, News, Kerala, Found Dead, Death, Kollam: Woman found dead.

Post a Comment