Follow KVARTHA on Google news Follow Us!
ad

Accident | കൊല്ലത്ത് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kollam: Woman died in road accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com) കൊല്ലത്ത് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കേരളപുരം വരട്ടുചിറ വിജയ ഭവനത്തില്‍ ആര്‍ ഷീലയാണ് (51) മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഇവരുടെ ഭര്‍ത്താവ് സി വിജയന് പരുക്കേറ്റു.

വ്യാഴാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ ദേശീയ പാതയില്‍ മൈലക്കാടാണ് അപകടം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ പരിശോധനയ്ക്കായി കാറില്‍ പോകുകയായിരുന്നു ദമ്പതികള്‍ മുന്നില്‍ പോയ ബൈകിനെ മറികടക്കുന്നതിനിടെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷീല മരിച്ചു. 

Kollam, News, Kerala, Car, Fire, hospital, Death, Injured, Kollam: Woman died in road accident.

മക്കള്‍: ആകാശ് വിജയന്‍, അനസ് വിജയന്‍. സംഭവത്തില്‍ കൊട്ടിയം പൊലീസ് കേസെടുത്തു.

Keywords: Kollam, News, Kerala, Car, Fire, hospital, Death, Injured, Kollam: Woman died in road accident.

Post a Comment