Follow KVARTHA on Google news Follow Us!
ad

Water Shortage | കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായില്ല; പാഴൂര്‍ പംപ് ഹൗസിലെ പരീക്ഷണ പ്രവര്‍ത്തനം വൈകുന്നു

Kochi: water shortage issue in Pazhoor pump house #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ജോലികള്‍ പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് എറണാകുളം പാഴൂര്‍ പംപ് ഹൗസിലെ (Pump House) പരീക്ഷണ പ്രവര്‍ത്തനം (Trail Run) വൈകുന്നു. ചൊവ്വാഴ്ച പുലര്‍ചെ രണ്ട് മണിക്ക് പംപിംഗ് (Pumping) തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. മോടോര്‍ 51 അടി താഴ്ചയിലുള്ള കിണറില്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരുന്നുകയാണെന്ന് വാടര്‍ അതോറിറ്റി അറിയിച്ചു.

ട്രയല്‍ റണ്‍ ഉടന്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും വാടര്‍ അതോറിറ്റി  വ്യക്തമാക്കി. പംപിംഗ് തുടങ്ങിയാലും കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂര്‍ണ പരിഹാരം കാണാന്‍ ഇനിയും ഒരു ദിവസം കൂടി വേണ്ടി വരും. രണ്ട് മോടോറുകളില്‍ നിന്നായി ആറ് കോടി ലിറ്റര്‍ വെള്ളമാണ് വിതരണത്തിനായി എത്തുക. കേടായ മൂന്നാമത്തെ മോടോറിന്റെ ട്രയല്‍ റണ്‍ അടുത്ത വെള്ളിയാഴ്ച നടത്താനാണ് നിലവില്‍ ശ്രമിക്കുന്നത്.

Kochi, News, Kerala, Water, Drinking Water, Kochi: water shortage issue in Pazhoor pump house.

Keywords: Kochi, News, Kerala, Water, Drinking Water, Kochi: water shortage issue in Pazhoor pump house.

Post a Comment