കൊച്ചി: (www.kvartha.com) വൈപ്പിനില്‍ വഴിയിലെ സ്ലാബ് ഇടിഞ്ഞുവീണ് അമ്മയ്ക്കും മകനും പരുക്ക്. അത്താണി ചെങ്ങമനാട് സ്വദേശിനി നൗഫിയയും മൂന്നര വയസുകാരന്‍ റസൂലുമാണ് അപകടത്തില്‍പ്പെട്ടത്. ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു അപകടത്തില്‍ നിന്നും ഇരുവരെയും രക്ഷപ്പെടുത്തിയത്. ഫോര്‍ട് കൊച്ചിയിലേക്ക് പോകുന്നതിനായി ടികറ്റ് എടുത്ത് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.
സ്ലാബ് ഇടിഞ്ഞു ഇരുവരും മലിന ജലം ഒഴുകുന്ന കാനയിലേക്ക് വീണു. സ്ലാബ് നേരത്തെ തന്നെ പോയിരിക്കുകയായിരുന്നു. ഇത് അമ്മയുടെ ശ്രദ്ധയില്‍പെടാത്തതായിരുന്നു അപകടത്തിന് കാരണം. പരിക്കേറ്റ ഇരുവരെയും ഫോര്‍ട് കൊച്ചി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kochi, News, Kerala, Injured, Accident, Kochi: Two injured in slab collapsed.