Follow KVARTHA on Google news Follow Us!
ad

Arrested | 'കളിപ്പാട്ട വ്യാപാര കേന്ദ്രത്തില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നു'; 2 പേര്‍ അറസ്റ്റില്‍

Kochi: Two arrested for robbery case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) കളിപ്പാട്ട വ്യാപാര കേന്ദ്രത്തില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നുവെന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസറ്റില്‍. ഇടപ്പള്ളിയിലെ കപ്പേളയുടെ നേര്‍ചപ്പെട്ടിയില്‍നിന്ന് പണവും പ്രതികള്‍ മോഷ്ടിച്ചുവെന്നും പൊലീസ് പറഞ്ഞു. സെബാസ്റ്റിയന്‍ (46), സുധീഷ് (സുറുക്കന്‍ സുധീഷ്-30) എന്നിവരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: തിങ്കളാഴ്ച പുലര്‍ചെ ആറിനായിരുന്നു മോഷണം. വൈകീട്ട് ആറിനകം മഹാരാജാസ് കോളജ് മൈതാനത്തിന് സമീപത്തുനിന്ന് ഇരുവരും പിടിയിലായി. ഒബ്‌റോണ്‍ മാളിന് സമീപത്തെ ടോയ് ലാന്‍ഡിലാണ് ആദ്യം കവര്‍ച നടന്നത്. ഇവിടെനിന്ന് 5000 രൂപയും ഒരു മൊബൈല്‍ ഫോണും കവര്‍ന്നു.

Kochi, News, Kerala, Arrest, Arrested, Crime, Accused, Kochi: Two arrested for robbery case.

തുടര്‍ന്ന് സമീപത്തെ മറ്റൊരു കളിപ്പാട്ട കടയായ കിഡ്ഡിലാന്‍ഡ്, വാതില്‍ ലോകുകള്‍ വില്‍ക്കുന്ന ഹെറിറ്റേജ് ഗാലറി എന്നിവിടങ്ങളില്‍ കവര്‍ചയ്ക്ക് ശ്രമിച്ചെങ്കിലും പണമൊന്നും ലഭിച്ചില്ല. പിന്നീട് ഇടപ്പള്ളി ഇന്‍ഫന്റ് ജീസസ് കപ്പേളയുടെ നേര്‍ചപ്പെട്ടി പൊളിച്ച് 3000 രൂപ കവരുകയായിരുന്നു.

Keywords: Kochi, News, Kerala, Arrest, Arrested, Crime, Accused, Kochi: Two arrested for robbery case.

Post a Comment