കൊച്ചി: (www.kvartha.com) വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ കോളജ് വിദ്യാര്‍ഥിയെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അമീര്‍ ഖാന്‍ (21) ആണ് അറസ്റ്റിലായത്.
പൊന്നുരുന്നിയില്‍ നിന്ന് പിടിയിലായ ഇയാളുടെ പക്കല്‍നിന്ന് 4.8 ഗ്രാം എംഡിഎംഎയും 5.8 ഗ്രാം കഞ്ചാവും പിടിച്ചെടുത്തുവെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്ത് ഒരു കോളജില്‍ പഠിക്കുകയാണ് പ്രതി. ഇയാള്‍ സഞ്ചരിച്ചിരുന്ന ഡിയോ സ്‌കൂടറും കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി.
Keywords: Kochi, News, Kerala, Arrested, Student, Crime, Drugs, Police, Kochi: Student arrested with drugs.