Follow KVARTHA on Google news Follow Us!
ad

Kochi Metro | ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ

Kochi Metro extended service for Shivratr #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ആലുവയില്‍ നിന്നും എസ്എന്‍ ജന്‍ക്ഷനില്‍ നിന്നും 18 ശനിയാഴ്ച രാത്രി 11.30 മണി വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30 മണിക്ക് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്.

ഫെബ്രുവരി 19 ഞായറാഴ്ച പുലര്‍ചെ 4.30 മണി മുതല്‍ കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കും. രാവിലെ ഏഴ് മണിവരെ 30 മിനിറ്റ് ഇടവിട്ടും ഏഴ് മുതല്‍ ഒമ്പത് മണിവരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. 

Kochi, News, Kerala, Metro, Kochi Metro, Kochi Metro extended service for Shivratri.

ആലുവ മണപ്പുറത്ത് ബലിതര്‍പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, ഞായറാഴ്ച നടക്കുന്ന യു പി എസ് സി എന്‍ജിനിയറിങ് സര്‍വീസ്, കംപയിന്‍ഡ് ജിയോ സൈന്‍ടിസ്റ്റ് പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.

Keywords: Kochi, News, Kerala, Metro, Kochi Metro, Kochi Metro extended service for Shivratri.

Post a Comment