കൊച്ചി: (www.kvartha.com) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റഡിയിലെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത 543 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ അശേകന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തില്‍ പോകറ്റുണ്ടാക്കി അതില്‍ സ്വര്‍ണം വച്ചശേഷം പോകറ്റാണെന്ന് മനസിലാകാത്ത വിധത്തില്‍ ചേര്‍ത്ത് തയ്ക്കുകയായിരുന്നു. ഇയാളില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. അശോകന്‍ ഇതിന് മുന്‍പ് സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
Keywords: Kochi, News, Kerala, Gold, Seized, Crime, Airport, Kochi: Gold seized at Nedumbassery airport.