കൊച്ചി: (www.kvartha.com) കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരമായി നാല് വലിയ ടാങ്കറുകള്‍ സജ്ജമാക്കി. 180 കി.ലി വെള്ളം ഒരു സമയം വിതരണം ചെയ്യും. 12 ചെറു ടാങ്കറുകളിലായി വെള്ളം എത്തിച്ച് നല്‍കും. വെളി മൈതാനത്ത് നിന്ന് മാത്രമായിരിരിക്കും ജല വിതരണമുണ്ടാകുക.
കണ്‍ട്രോള്‍ റൂം ശനിയാഴ്ച രാവിലെ തുറക്കും. ആലപ്പുഴ തൈക്കാട്ടുശ്ശേരിയില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 65 പ്രകാരമാണ് ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് ഉത്തരവിട്ടത്. ചെറിയ ടാങ്കറുകള്‍ ഇല്ലാത്തതിനാല്‍ ഇടറോഡുകളില്‍ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.
Keywords: Kochi, News, Kerala, Drinking Water, Water, Kochi: Drinking water supply.