Follow KVARTHA on Google news Follow Us!
ad

Key players | ഇവർ വിസ്‌മയിപ്പിക്കുമോ? വനിതാ ടി20 ലോകകപ്പിൽ ലോകം ശ്രദ്ധിക്കുന്ന പ്രധാന താരങ്ങൾ

Key players in Women's T20 World Cup #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കേപ് ടൗൺ:  (www.kvartha.com) 2023ലെ വനിതാ ടി20 ലോകകപ്പ് ഫെബ്രുവരി 10 മുതൽ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ നടക്കും. ടൂർണമെന്റിന്റെ എട്ടാം പതിപ്പാണിത്. 10 ടീമുകൾ പരസ്പരം ഏറ്റുമുട്ടും. വമ്പൻ ടീമുകളായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഇന്ത്യ, പാകിസ്ഥാൻ എന്നീ ടീമുകളിൽ ഇത്തവണ ശ്രദ്ധേയരായ നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഏറെ തിളങ്ങാൻ സാധ്യതയുള്ള ചില താരങ്ങളെ അറിയാം.

News, World, Sports, Cricket, ICC-T20-Women’s-World-Cup, Key players in Women's T20 World Cup .

താലിയ മഗ്രാത്ത് (ഓസ്‌ട്രേലിയ)

താലിയ മഗ്രാത്ത് ടീമിലെത്തിയതിന് ശേഷം ഓസ്‌ട്രേലിയക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പന്തിലും ബാറ്റിലും അവർ സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്. ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഓസ്‌ട്രേലിയ സ്വർണമെഡൽ നേടുന്നതിൽ ഈ ഓൾറൗണ്ടർ നിർണായക പങ്ക് വഹിച്ചു. ഏകദേശം 40 ശരാശരിയിൽ 128 റൺസ് നേടിയ താരം എട്ട് വിക്കറ്റും വീഴ്ത്തി. 2022-ലെ 'ഐസിസി വനിതാ ടി20 ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ' ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സ്മൃതി മന്ദാന (ഇന്ത്യ)

കഴിഞ്ഞ വർഷം അഞ്ച് അർധസെഞ്ചുറികളോടെ 594 റൺസാണ് സ്മൃതി മന്ദാന നേടിയത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, 'ഐസിസി വനിതാ ടി20 ഇന്റർനാഷണൽ ക്രിക്കറ്റർ ഓഫ് ദ ഇയർ' നോമിനേഷനും അവർക്ക് ലഭിച്ചു. കോമൺവെൽത്ത് ഗെയിംസിൽ രണ്ട് അർധസെഞ്ചുറികളോടെ 159 റൺസ് നേടി. അടുത്തിടെ സമാപിച്ച ത്രിരാഷ്ട്ര പരമ്പരയിൽ, വെസ്റ്റ് ഇൻഡീസിനെതിരെ മിന്നുന്ന പ്രകടനവും കാഴ്ചവച്ചു.

സോഫി ഡിവൈൻ (ന്യൂസിലാൻഡ്)

സോഫി ഡിവൈൻ തന്റെ ഓൾറൗണ്ട് പ്രകടനത്തിലൂടെ ഒരിക്കൽ കൂടി വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള താരം ടി20 ലോകകപ്പിൽ 652 റൺസും 29 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 14 മത്സരങ്ങളിൽ നിന്ന് 29.92 ശരാശരിയിൽ 389 റൺസും 13 വിക്കറ്റും നേടി.

നിദാ ദാർ (പാകിസ്ഥാൻ)

പാകിസ്ഥാൻ ഓൾറൗണ്ടർ നിദാ ദാറിന് 2022 ൽ ബാറ്റിംഗിൽ അസാധാരണമായ വർഷമായിരുന്നു. 56.57 ശരാശരിയിൽ 396 റൺസ് നേടി. കഴിഞ്ഞ വർഷം, ഏഷ്യാ കപ്പിൽ, മികച്ച പ്രകടനത്തിന് അവർ അംഗീകാരം നേടിയിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 72.50 ശരാശരിയിൽ 145 റൺസ് നേടിയ താരം തന്റെ ഓഫ് സ്പിൻ ബൗളിംഗിലൂടെ 14.87 ന് എട്ട് വിക്കറ്റ് വീഴ്ത്തി.

ഹർമൻപ്രീത് കൗർ (ഇന്ത്യ)

ഇന്ത്യയുടെ സ്‌ഫോടനാത്മക ബാറ്റ്‌സ്മാൻ ഹർമൻപ്രീത് കൗറും വരാനിരിക്കുന്ന ലോകകപ്പിൽ വലിയ ആകർഷണ കേന്ദ്രമാകും. ലോകകപ്പിൽ അഞ്ച് സെഞ്ച്വറികൾ നേടിയ താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ. ഏറ്റവും കൂടുതൽ ടി20 ഇന്റർനാഷണൽ മത്സരങ്ങൾ (146) കളിച്ച താരവും ലോകത്തിലെ ഏറ്റവും കൂടുതൽ റൺസ് (2,940) നേടിയ അഞ്ചാമത്തെ താരവുമാണ് ഹർമൻപ്രീത്. വനിതാ ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് (458) നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡും സ്വന്തം.

Keywords: News, World, Sports, Cricket, ICC-T20-Women’s-World-Cup, Key players in Women's T20 World Cup.

Post a Comment