Apply Now | സംസ്ഥാനത്തെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍; ഫെബ്രുവരി 16 വരെ അപേക്ഷിക്കാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvatha.com) കേരളത്തിലെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഓണ്‍ലൈനായി ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. www(dot)india(dot)postgdsonline(dot)gov(dot)inല്‍ ഇതിനുള്ള സൗകര്യമുണ്ട്.

ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂര്‍, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസര്‍കോട്, കോട്ടയം, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തലശ്ശേരി, തിരൂര്‍, തിരുവല്ല, തൃശൂര്‍, തിരുവനന്തപുരം നോര്‍ത് ആന്‍ഡ് സൗത്, വടകര, ആര്‍എംഎസ് (കോഴിക്കോട്/എറണാകുളം/ തിരുവനന്തപുരം) തപാല്‍ ഡിവിഷനുകളുടെ കീഴിലുള്ള പോസ്റ്റ് ഓഫിസുകളിലാണ് നിയമനം.
ശമ്പളം: ബിപിഎമിന് 12000-29380 രൂപ, എബിപിഎം/ഡാക് സേവകിന് 10,000-24470 രൂപ. സൈക്ള്‍ സവാരി അറിയണം. പ്രായം 18-40 വയസ്. വിജ്ഞാപനം www.india(dot)post(dot)gov(dot)inല്‍. അപേക്ഷ ഫീസ് 100 രൂപ. വനിതകള്‍, എസ് സി/എസ് ടി/പി ഡബ്ല്യു ഡി/ട്രാന്‍സ് വിമന്‍ വിഭാഗങ്ങള്‍ക്ക് ഫീസില്ല. പത്താം ക്ലാസ് പരീക്ഷയുടെ ഉയര്‍ന്ന മാര്‍ക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.
Keywords: Thiruvananthapuram, News, Kerala, Application, Job, Kerala: 2462 Vacancies in Post Offices.