ബെംഗ്‌ളൂറു: (www.kvartha.com) കര്‍ണാടകയില്‍ വിദ്യാര്‍ഥിനിയെ കോളജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റായ്ച്ചൂരില്‍ ലിംഗസുഗൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിന് പിന്നാലെ കോളജ് പ്രിന്‍സിപാലിനെതിരെ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമാണെന്നും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായും രക്ഷിതാക്കള്‍ ആരോപിച്ചു.
രക്ഷിതാക്കളുടെ പരാതിയില്‍ പോക്‌സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുപിന്നാലെ പ്രിന്‍സിപല്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: News, Karnataka, Found, National, Student, Complaint, Karnataka: Student found dead in collage hostel.