Follow KVARTHA on Google news Follow Us!
ad

Bridge Closed | അതിര്‍ത്തിയില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു; കൂട്ടുപുഴ പഴയ പാലം ബാരികേഡ് വച്ച് അടച്ച് കര്‍ണാടക

Karnataka closed Koottupuzha old bridge by barricade #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇരിട്ടി: (www.kvartha.com) കേരള അതിര്‍ത്തിയില്‍ വീണ്ടും കേരളത്തിന് പ്രതിസന്ധി സൃഷ്ടിച്ച് കര്‍ണാടക. കേരള സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയിലെ പഴയ പാലം റോഡ് കര്‍ണാടക പൊലീസ് ബാരികേഡ് വച്ച് അടച്ചു. പുതിയ പാലത്തിന് സമീപമാണ് കര്‍ണാടക പഴയ പാലത്തിലേക്കുള്ള പഴയറോഡ് അടച്ചത്. പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ പഴയ പാലത്തിലൂടെ വാഹനങ്ങളുടെ പോക്കുവരവ് നന്നേ കുറിഞ്ഞിരുന്നു. അതിര്‍ത്തിയിലെ പരിശോധനയുടെ ഭാഗമായി ഇതുവഴി മദ്യം കടത്തിക്കൊണ്ട് പോകാതിരിക്കാന്‍ പഴയ പാലത്തിലൂടെയുള്ള ഗതാഗതം കൂട്ടുപുഴ ഭാഗത്ത് കേരള പൊലീസ് ബാരികേഡ് വച്ച് തടഞ്ഞിരുന്നു. ഇതിനു ശേഷമാണ് പാലം പൂര്‍ണമായി അടച്ചുകൊണ്ടു കര്‍ണാടക നിലപാട് കടുപ്പിച്ചത്.

അതിര്‍ത്തിക്കിപ്പുറം കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്നേഹഭവനിലേക്ക് പോകാന്‍ ഇത് എളുപ്പ വഴിയായിരുന്നെങ്കിലും കേരളാ പൊലീസ് ബാരികേഡ് വച്ച് പാലത്തിലൂടെയുള്ള വാഹനയാത്ര തടഞ്ഞെങ്കിലും പുതിയ പാലം വഴി പഴയ പാലം റോഡിലൂടെ കടന്ന് പോകാന്‍ കഴിയുമായിരുന്നു. ഈ റോഡ് കര്‍ണാടക അടച്ചതോടെ നൂറിലധികം വൃദ്ധരും മാനസിക വൈകല്യങ്ങളുമുള്ള അന്തേവാസികളുള്ള സ്നേഹ ഭവാനിലേക്കുള്ള യാത്രാ മാര്‍ഗമാണ് തടയപ്പെട്ടിരിക്കുന്നത്. ഇതോടെ ഇവിടുത്തെ അന്തേവാസികള്‍ക്ക് വിവിധതരത്തിലുള്ള സഹായങ്ങള്‍ എത്തിക്കുന്നവര്‍ക്ക് വാഹനങ്ങളില്‍ ഇവിടെ എത്തുക പ്രയാസമായിരിക്കുകയാണ്.

Kannur, News, Kerala, Police, Karnataka, Border, Karnataka closed Koottupuzha old bridge by barricade.

ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ കിടക്കുന്ന സ്നേഹഭവന്‍ ഒറ്റപ്പെട്ട അവസ്ഥയിലായിട്ടുണ്ട്. ഇവിടെ താമസിക്കുന്ന അന്തേവാസികള്‍ക്ക് അസുഖങ്ങള്‍ വന്നാല്‍ പോലും രോഗികളെ ആശുപത്രിയിലെത്തിക്കുകയെന്നത് പ്രയാസമായിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ രണ്ട് വര്‍ഷത്തോളം കൂട്ടുപുഴയിലെ പുതിയ പാലത്തിന്റെ നിര്‍മാണം കര്‍ണാടക വനം വകുപ്പ് തടഞ്ഞിരുന്നു. അതിര്‍ത്തിയില്‍ മറ്റ് പ്രദേശങ്ങളിലും കര്‍ണാടക അതിര്‍ത്തി കയ്യേറ്റം നടത്തുന്നതായും പരാതിയുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂട്ടുപുഴ പഴയപാലം റോഡ് പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം നടപടി എന്നാണ് ആരോപണം.

കൂട്ടുപുഴയില്‍ 1928ല്‍ ബ്രിടീഷുകാര്‍ പണിത പഴയപാലത്തെ പൈതൃകമായി സംരക്ഷിക്കുമെന്ന് കെ എസ് ടി പി പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി അടുത്തിടെ ഒന്‍പതു ലക്ഷം രൂപ ചെലവില്‍ പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. എന്നാല്‍ കര്‍ണാടക പ്രവേശനകവാടം ബാരിക്കേഡുവെച്ചു അടച്ചതോടെ പാലം ചരിത്രസ്മാരകമായി സംരക്ഷിക്കുകയെന്നത് കേരളത്തിന്റെ നടക്കാത്ത സ്വപ്നമായി മാറിയിരിക്കുകയാണ്.

Keywords: Kannur, News, Kerala, Police, Karnataka, Border, Karnataka closed Koottupuzha old bridge by barricade.

Post a Comment