Follow KVARTHA on Google news Follow Us!
ad

Accident | ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 2 പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരുക്ക്

Kannur: Two died and one injured in road accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇരിട്ടി: (www.kvartha.com) ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പൊയ്യമല മീശ കവല സ്വദേശി വിന്‍സന്റ് (40), കൂടെയുണ്ടായിരുന്ന വിന്‍സന്റിന്റെ സഹോദരന്റെ മകന്‍ ജോയല്‍ (18) എന്നിവരാണ് മരിച്ചത്. ബൈക് യാത്രികനായ കൊട്ടിയൂര്‍ പാമ്പറപ്പാന്‍ സ്വദേശി അമലേഷിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

കേളകം ഇരട്ടത്തോട് പാലത്തില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ചുങ്കക്കുന്ന് പള്ളി തിരുനാള്‍ കഴിഞ്ഞ് സ്‌കൂടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിന്‍സെന്റും ജോയലും. കൊട്ടിയൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന അമലേഷ് സഞ്ചരിച്ച ബൈകുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു.

News, Kerala, Accident, Death, Injured, Kannur: Two died and one injured in road accident.

അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പേരാവൂരിലെ സൈറസ് ആശുപത്രിയില്‍ലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും വഴി വിന്‍സന്റും ജോയലും മരണപ്പെടുകയായിരുന്നു.

Keywords: News, Kerala, Accident, Death, Injured, Kannur: Two died and one injured in road accident.

Post a Comment