കണ്ണൂര്‍: (www.kvartha.com) ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്റെ സ്ഥലം വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റര്‍ ചെയ്‌തെന്ന സംഭവത്തില്‍ ആധാരമെഴുത്തുകാരനെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇരിക്കൂറിലെ ആധാരമെഴുത്തുകാരന്‍ സി സി മമ്മു ഹാജിക്കെതിരേയാണ് ഇരിക്കൂര്‍ പൊലീസ് കേസെടുത്തത്. ഇരിക്കൂര്‍ പോലീസ് സ്റ്റേഷന്റെ പിറക് ഭാഗത്തെ 34 സെന്റ് സ്ഥലം ഇയാളുടെ സഹോദരീ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റര്‍ ചെയ്തതായാണ് കേസ്.
പൊലീസ് പറയുന്നത്: 1996 ല്‍ ഇരിക്കൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. തുടര്‍ന്ന് 1996 ല്‍ തന്നെ ഇരിക്കൂര്‍ കൃഷി ഓഫീസിനും ഇരിക്കൂര്‍ പഞ്ചായതിനുമായി 10 സെന്റ് സ്ഥലം വീതം ഇതില്‍ നിന്ന് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും ചെയ്തു.
പിന്നീട് പരാതി ഉയര്‍ന്നതിനെ കണ്ണൂര്‍ വിജിലന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സര്‍കാരിന് റിപോര്‍ട് സമര്‍പിക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം നടത്താന്‍ അഡീഷനല്‍ ചീഫ് സെക്രടറി ഉത്തരവിറക്കുകയായിരുന്നു.
ഇരിക്കൂര്‍ പ്രിന്‍സിപല്‍ എസ്‌ഐ കെ ദിനേശന്‍, എഎസ്‌ഐ പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Keywords: Kannur, News, Kerala, Police, Case, Crime, Fake, Kannur: Registering location of police station with fake document; Police booked.