Follow KVARTHA on Google news Follow Us!
ad

Remanded | കള്ള് ഷോപില്‍ മോഷണം നടത്തിയെന്ന കേസ്; തമിഴ്നാട് സ്വദേശി റിമാന്‍ഡില്‍

Kannur: One arrested for robbery case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കള്ള് ഷോപില്‍ കയറി പണമടങ്ങിയ ബാഗ് കവര്‍ന്നുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ശിവകുമാറി(38)നെയാണ് എസ് ഐ റെജിമോനും സംഘവും അറസ്റ്റ് ചെയ്തത്. ഈക്കഴിഞ്ഞ 14ന് രാത്രി മാതമംഗലം ടൗണിന് സമീപത്തെ കള്ള് ഷോപ് കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് മേശയിലെ ബാഗില്‍ സൂക്ഷിച്ച 3000 രൂപയുമായി കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് കള്ള് ഷോപ് ജീവനക്കാരന്‍ പേരൂല്‍ സ്വദേശി കണാരം വീട്ടില്‍ ശശിധരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതി അടക്ക മോഷണവും മറ്റുനടത്തി ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Kannur, News, Kerala, Case, Robbery, Case, Crime, Remanded, Police, Kannur: One arrested for robbery case.

Keywords: Kannur, News, Kerala, Case, Robbery, Case, Crime, Remanded, Police, Kannur: One arrested for robbery case.

Post a Comment