കണ്ണൂര്‍: (www.kasargodvartha.com) ഇസ്രാഈലിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പയ്യാവൂര്‍ സ്വദേശികളില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ട്രാവല്‍സ് ഉടമ അറസ്റ്റില്‍. 37കാരനായ സൈമണ്‍ അലക്സാന്‍ഡറിനെയാണ് പയ്യാവൂര്‍ എസ്ഐ എംജെ ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
ബെന്നി വര്‍ഗീസ്, ഷാജു തോമസ് എന്നിവരില്‍ നിന്നാണ് സൈമണ്‍ അലക്സാന്‍ഡര്‍ പണം തട്ടിയത്. ഇരുവര്‍ക്കും മൂന്നര ലക്ഷം രൂപ വീതമാണ് നഷ്ടമായതെന്നും 2022 മാര്‍ച് മുതല്‍ മൂന്ന് തവണകളിലായാണ് ഇരുവരും പണം നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് വിസ തട്ടിപ്പ് കേസില്‍ അലക്സാന്‍ഡറിനെ തൃശൂര്‍ വരന്തരപ്പിള്ളി പൊലീസ് പിടികൂടുകയും തുടര്‍ന്ന് ഇരിങ്ങാലക്കുട സബ് ജയിലില്‍ റിമാന്‍ഡിലായ ഇയാളെ പയ്യാവൂര്‍ പൊലീസ് ഇവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kannur, News, Kerala, Arrest, Arrested, Police, Crime, Fraud, Kannur: One arrested for fraud case.