Follow KVARTHA on Google news Follow Us!
ad

Arrested | വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി കണ്ണൂരില്‍ അറസ്റ്റില്‍

Kannur: Man arrested for molestation case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂര്‍: (www.kvartha.com) മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കേസിന് പിന്നാലെ ഒളിവിലായിരുന്ന റിശാദ് മൊയ്തീനാണ് (28) കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ നിന്നും പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഇയാളെ താമസസ്ഥലം വളഞ്ഞു മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ മുഹ്‌സിന്‍ (28), ആശിഖ് (25), ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. 

പൊലീസ് പറയുന്നത്: ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന്, സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന്, സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 

Payyannur, News, Kerala, Arrest, Arrested, Woman, Crime, Molestation, Kannur: Man arrested for molestation case.

കേസിലെ പ്രധാന പ്രതിയായ റിഷാദ് മൊയ്തീന്‍ ഒളിവിലായിരുന്നു. ഇതരസംസഥാനങ്ങളിലും വിവിധ സ്ഥലങ്ങളിലുമായി മാറി മാറി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പാലീസ് മേധാവിക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് പഴയങ്ങാടിയിലെ താമസസ്ഥലം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. 

മഞ്ചേരി സിഐ റിയാസ് ചാക്കീരി, എസ്‌ഐ ആര്‍ പി സുജിത്, സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, എന്‍ എം അബ്ദുല്ല ബാബു, കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: Payyannur, News, Kerala, Arrest, Arrested, Woman, Crime, Molestation, Kannur: Man arrested for molestation case.

Post a Comment