Follow KVARTHA on Google news Follow Us!
ad

KUTA | കേരള ഉര്‍ദു ടീചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 16ന് കണ്ണൂരില്‍ തുടങ്ങും

Kannur: Kerala Urdu Teachers Association state conference will start on 16th #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കേരള ഉര്‍ദു ടീചേഴ്‌സ് അസോസിയേഷന്‍ (KUTA) സംസ്ഥാന സമ്മേളനം ഫെബ്രുവരി 16, 17 18 തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കും. 16 ന് രാവിലെ 10 മണിക്ക് കെയുടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി ശംസുദ്ദീന്‍ തീരുര്‍കാട് പതാക ഉയര്‍ത്തും. രാവിലെ 10.30 മണിക്ക് തലമുറ സംഗമം കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. കെയുടിഎ മുന്‍ സംസ്ഥാന സെക്രടറി സി കെ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും. 

ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സെമിനാര്‍ രാമചന്ദ്രന്‍ കടന്ന പള്ളി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഉറുദു ഭാഷാ പഠന സാധ്യതകളും പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ സംസാരിക്കും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേനം കെയുടിഎ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് ഗസല്‍ സന്ധ്യ ശാമെ ഗസല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ കെ ശബീന ഉദ്ഘാടനം ചെയ്യും.

Kannur, News, Kerala, Press meet, Teachers, Inauguration, Kannur: Kerala Urdu Teachers Association state conference will start on 16th.

സംഗീത സംവിധായകന്‍ സി വി എ കുട്ടി ചെറുവാടിയും സംഘവും ഗസല്‍ അവതരിപ്പിക്കും. 17 ന് രാവിലെ 9.30 മണിക്ക് ഡോ. എം പി അബ്ദുസമദ് സമദാനി എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ സുരേഷ് എളയാവൂര്‍ സംസാരിക്കും. അന്നേ ദിവസം നടക്കുന്ന 11.30 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കാലികറ്റ് സര്‍വകലാശാല ഉറുദു വിഭാഗം തലവന്‍ ഡോ. കെ വി നകുലന്‍ ഉദ്ഘാടനം ചെയ്യും. 

കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ എം പി രാജേഷ്, കൗണ്‍സിലര്‍മാരായ മുസ്ലീഹ് മഠത്തില്‍ സി സാബിറ, സി സമീര്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സെമിനാറും അവാര്‍ഡ് ദാന-യാത്രയയപ്പ് സമ്മേളനവും കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി മോഹനന്‍ മുഖ്യാതിഥിയാകും. പെരുന്തല്‍മണ്ണ അലിഗഡ് യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ മുഖ്യാതിഥിയാകും. പെരുന്തല്‍മണ്ണ അലിഗഡ് യൂനിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. ഭാഷാ പ്രചാരകന്‍മാരായ കെ ശൗക്കത്തലി, പി പി അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യും. കെയുടിഎ നേതാക്കളായ ഡോ. പി ശംസുദ്ദീന്‍ തിരൂര്‍ക്കാട്, പി ഹംസ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷം വിരമിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ടി അബ്ദുര്‍ ഖാദര്‍ക്ക് യാത്രയയപ്പ് നല്‍കും. 

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ശംസുദ്ദീന്‍ തിരുര്‍ക്കാട്, കെ പി സുരേഷ്, ടി അബ്ദുര്‍ ഖാദര്‍, സി വി കെ റിയാസ് സിവികെ റാശിദ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Press meet, Teachers, Inauguration, Kannur: Kerala Urdu Teachers Association state conference will start on 16th.

Post a Comment