കണ്ണൂര്‍: (www.kvartha.com) എന്‍എച് 66 ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും അത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കാത്തത് ദൗര്‍ഭാഗ്യകരമെന്നും കെ സുധാകരന്‍ എംപി. ഏകപക്ഷീയവുമായ നിലപാടുമായി മുന്നോട്ടുപോകുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വികസനവും ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ജനങ്ങളുടെ താല്‍പര്യത്തിനാണ് അവിടെ മുന്‍തൂക്കം നല്‍കേണ്ടത്. ആ താല്‍പര്യം ഹനിക്കപ്പെടുമ്പോള്‍ അത് വികസന വിരുദ്ധമായി മാറുമെന്നും എംപി വ്യക്തമാക്കി.
ഹൈവേയുടെ വികസനവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ യാത്രാസൗകര്യം മാത്രം പരിഗണിച്ചാല്‍ പോരാ, കാല്‍നടയാത്രക്കാര്‍ക്കും സൗകര്യപ്രദമായി സഞ്ചരിക്കുവാന്‍ കഴിയണം. കാല്‍നട യാത്രക്കാരുടെ ആവശ്യവും വികസനത്തിന്റെ ഭാഗമായി കാണുവാന്‍ സര്‍കാരിനും, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സാധിക്കണം. എങ്കിലേ ഇങ്ങനെയുള്ള പദ്ധതികള്‍ ജനോപകാരപ്രദമാവുകയുള്ളൂ.
ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഊര്‍പ്പഴശ്ശി കാവ് റോഡില്‍ അടിപാത സൗകര്യം ഏര്‍പ്പെടുത്തില്ലെങ്കില്‍ ജനം കൂടുതല്‍ വലയുന്ന സാഹചര്യം ഉണ്ടാകും. അത് പരിഹരിക്കാന്‍ ഇവിടെ ഒരു അടിപാത അത്യാവശ്യമാണ്. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പെടുത്തുകയും ലോക്‌സസഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍കാര്‍ ഉറപ്പുനല്‍കിയതാണ്.
എന്നിട്ടും അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ജില്ലയിലെ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്‍ഡര്‍ പാസിന് പകരം ഇപ്പോള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് ജനസഞ്ചാരം ഇല്ലാത്ത പ്രദേശത്താണ്. അശാസ്ത്രീയമായും, മുന്‍വിധിയോടും കൂടി നടത്തപ്പെടുന്ന സര്‍വേയും ഉദ്യോഗസ്ഥരുടെ അഹന്തയുമാണ് ഇതിന് കാരണമെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.
ഇത്തരം ഏക പക്ഷിയമായ തീരുമാനങ്ങളുമായി ദേശീയ പാത അതോറിറ്റി അധികൃതര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കേണ്ടി വരും. ഈ സാഹചര്യം പരമാവധി ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി പരാതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പൊതുജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും, അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യണമെന്ന് കെ സുധാകന്‍ എംപി ആവശ്യപ്പെട്ടു.
Keywords: Kannur, News, Kerala, Minister, K.Sudhakaran, Kannur: K Sudhakaran MP about construction work of NH 66.