കണ്ണൂര്‍: (www.kvartha.com) പെരളശ്ശേരിയില്‍ എട്ടാം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ടീചര്‍ക്കെതിരെ അന്വേഷണം. പെരളശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പ് എഴുതി വച്ചാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു. ടീചറുടെ മൊഴി എടുത്തശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സ്‌കൂളിലെ ചുവരില്‍ മഷിയാക്കിയതിന് പെണ്‍കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ചക്കരക്കല്‍ പൊലീസിന്റെ നിഗമനം. ഐവര്‍ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകള്‍ റിയ പ്രവീണി(13)നെയാണ് വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരളശ്ശേരി എകെജി ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റിയ പ്രവീണ്‍. വീട്ടിലെ കിടപ്പ് മുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
Keywords: Kannur, News, Kerala, Found Dead, Death, Teacher, Police, Kannur: Incident of student found dead; Investigation against school teacher.