കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 22 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബൈില്‍ നിന്ന് ഗോഫസ്റ്റ് വിമാനത്തിലെത്തിയ കോഴിക്കോട് തൂണേരി പഞ്ചായത് പരിധിയില്‍പെട്ട അബ്ദുര്‍ സമീറില്‍ നിന്നാണ് 387 ഗ്രാം സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം രണ്ടു ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് 22,17,510 രൂപ വിലവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് അസി. കമീഷനര്‍ ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ കെ ബിന്ദു, എസ് ബാബു, അജീത് കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ രാജീവ്, പങ്കജ്, നിഷാന്ത് താക്കൂര്‍, അശ്വിന നായര്‍, ഹവില്‍ദാര്‍ തോമസ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Keywords: Kannur, News, Kerala, Gold, Seized, Crime, Airport, Kannur: Gold worth Rs 22 lakh seized at airport.