Follow KVARTHA on Google news Follow Us!
ad

Died | കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്‌ഫോടനം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രം ഭാരവാഹി മരിച്ചു

Kannur: Explosion during the procession: Man died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിവേരിയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര ഭാരവാഹി മരിച്ചു. ക്ഷേത്രം കമിറ്റി സെക്രടറി ചാലില്‍ ശശീന്ദ്രന്‍(56) ആണ് ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മരിച്ചത്. ഇരിവേരി പുലിദേവക്ഷേത്രം ഉത്സവത്തിന്റെ മുന്നോടിയായി നടന്ന കലവറനിറക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്ക ശേഖരത്തിന് തീപ്പിടിച്ചാണ് സ്‌ഫോടനമുണ്ടായത്.

ഈ മാസം 12നായിരുന്നു നാടിനെ നടുക്കിയ അപകടം. ഞായറാഴ്ച ഇവരുടെ ചികിത്സക്കായി സഹായ നിധിശേഖരിക്കാന്‍ ക്ഷേത്ര കമിറ്റി യോഗം വിളിച്ച് ചേര്‍ക്കാന്‍ തിരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. കലവറ നിറക്കല്‍ ഘോഷയാത്രക്കിടെ പടക്കത്തില്‍ നിന്ന് തീപ്പൊരി സമീപത്തെ കേബിളില്‍ പതിക്കുകയും ഇത് കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ശശീന്ദ്രന്റെ കയ്യില്‍ സഞ്ചിയില്‍ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീപ്പിടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Kannur, News, Kerala, Death, Blast, Police, Treatment, Kannur: Explosion during the procession: Man died.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ചക്കരക്കല്‍ സിഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തയിരുന്നു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, അശ്വതി ബെന്നിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക്ക് വിദഗ്ദര്‍ എന്നിവരും നേരത്തെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വി കെ കരുണന്റെ പരാതി പ്രകാരം പൊലീസ് എക്‌സ്‌പ്ലോസീവ് ആക്ട് അനുസരിച്ച് സംഭവത്തില്‍ കേസെടുത്ത് ചക്കരക്കല്‍ സിഐ ശ്രീ ജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുകയാണ്.

പരേതനായ ഗോവിന്ദന്റെയും ദേവുവിന്റെയും മകനാണ് ശശീന്ദ്രന്‍. ഭാര്യ: രേണുക. മക്കള്‍: ദ്യശ്യ, ദിയ. മരുമകന്‍: ജിതേഷ് (മുഴപ്പാല). സഹോദരങ്ങള്‍: ശോഭന, ഹൈമ, ഷൈമ. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം നടക്കും. ഇരിവേരി കാവിന് സമീപം ഉച്ചയ്ക്ക് 2.30 മണിക്ക് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

Keywords: Kannur, News, Kerala, Death, Blast, Police, Treatment, Kannur: Explosion during the procession: Man died.

Post a Comment