Follow KVARTHA on Google news Follow Us!
ad

Fire | കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഗര്‍ഭിണിയടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം

Kannur: Car caught fire while running; 2 died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപത്താണ് ദാരുണ സംഭവം. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. 

വാഹനമോടിച്ച ഭര്‍ത്താവിനൊപ്പം മുന്‍വശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ലെന്നാണ് വിവരം. ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് അപകടത്തില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

Kannur, News, Kerala, Death, Fire, hospital, Police, Car, Kannur: Car caught fire while running; 2 died.

Keywords: Kannur, News, Kerala, Death, Fire, hospital, Police, Car, Kannur: Car caught fire while running; 2 died.

Post a Comment